സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ അധ്യാപകര്‍ക്ക് സൗജന്യ പരിശീലമൊരുക്കി അപ്‌സ്‌കില്ലിങ്, റിസോഴ്‌സ് പ്ലാറ്റ്‌ഫോമായ റിസോഴ്‌സിയോ. മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കുസാറ്റിന്റെ സഹകരണത്തോടെയാണ് ഗെയിമിഫിക്കേഷന്‍ ഫോര്‍ ലേണിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന പേരില്‍ റിസോഴ്‌സിയോ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 24, 25, 26 തീയതികളില്‍ ദിവസവും ഒന്നര മണിക്കൂറുകള്‍ വീതമുള്ള മൂന്ന് സെഷനുകളിലായി നടക്കുന്ന ഓണ്‍ലൈന്‍ പരിശീലനത്തിന് കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനു മെല്‍വിന്‍ ജോയ് നേതൃത്വം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കുസാറ്റ് സര്‍ട്ടിഫിക്കേറ്റ് നല്‍കും.
കളികളിലൂടെ പഠനം എങ്ങനെ രസകരവും ഫലപ്രദവുമാക്കാം എന്ന ചിന്തയാണ് ഗെയ്മിഫിക്കേഷന്‍ ട്രെയ്‌നിങ് പ്രോഗ്രാമിന് പിന്നിലെന്ന് റിസോഴ്‌സിയോ സിഇഒ ഗീതിക സുദീപ് പറഞ്ഞു. മൂന്ന് ദിവസങ്ങളായി നടക്കുന്ന സെഷനുകള്‍ വിദ്യാഭ്യസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഇത്തരത്തില്‍ സൗജന്യ പരിശീലനങ്ങള്‍ നല്‍കണമെന്നാണ് ആഗ്രഹമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ റിസോഴ്‌സിയോയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഗീതിക കൂട്ടിച്ചേര്‍ത്തു.
english summary;Resourcecio with free training for teachers
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.