27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 5, 2025
March 1, 2025
February 12, 2025
January 3, 2025
September 26, 2024
June 13, 2024
March 9, 2024
January 24, 2024
October 5, 2023

എൽകെജി വിദ്യാർത്ഥിയെ രണ്ടു ദിവസത്തോളം മർദിച്ച അധ്യാപകന്‍ അറസ്റ്റിലായി

Janayugom Webdesk
ലുധിയാന
September 24, 2023 3:57 pm

എല്‍കെജി വിദ്യാര്‍ത്ഥിയെ രണ്ട് ദിവസത്തോളം മര്‍ദ്ദനത്തിനിരയാക്കിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. കുട്ടിയെ അധ്യാപകന്‍ രണ്ട് ദിവസം തുടര്‍ച്ചയായി മര്‍ദ്ദനത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ശ്രീഭഗവാന്‍ എന്ന അധ്യാപകന്‍ അറസ്റ്റിലായി.

സഹപാഠിയെ പെൻസിൽ കൊണ്ട് അടിച്ചതിനാണ് കുട്ടിയെ ശ്രീഭഗവാന്‍ ശിക്ഷിച്ചത്. പഞ്ചാബിലെ ലുധിയാന ജില്ലയിൽ സെപ്റ്റംബർ 19 നും 20 നും ഇടയിലാണ് സംഭവം. തൂക്കിയിട്ടാണ് കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചത്. കുട്ടി ക്ഷമചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
മര്‍ദ്ദിച്ചെന്ന് പ്രധാനാധ്യാപകനെ അറിയിച്ചെങ്കിലും കുട്ടിയെ പുറത്താക്കുമെന്നായിരുന്നു ഇയാളുടെ പ്രതികരണം. രണ്ടാം ദിവസം വീണ്ടും കുട്ടി സ്കൂളില്‍ എത്തിയെങ്കിലും അധ്യാപകന്‍ മര്‍ദ്ദിച്ചു. സഹപാഠിയാണ് വൈറലായ വീഡിയോ പകര്‍ത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Eng­lish Sum­ma­ry: The teacher who beat the LKG stu­dent for two days was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.