23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 1, 2024
May 2, 2024
December 22, 2023
December 10, 2023
November 28, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 14, 2023

ആരാധനാലയങ്ങൾക്കും നിയന്ത്രണം: രാത്രി നിയന്ത്രണം നാളെ മുതൽ

Janayugom Webdesk
തിരുവനന്തപുരം
December 29, 2021 4:14 pm

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പ്. നാളെ മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ല. പള്ളികളിലെ പാതിരാ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്നും വകുപ്പ് അറിയിച്ചു. രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ നിയന്ത്രണങ്ങളുണ്ടാകും. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.

Eng­lish sum­ma­ry: Restric­tions on places of wor­ship: Night con­trol from tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.