കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽപ്രായം സംബന്ധിച്ച വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽപ്രായം അറുപതാക്കണമെന്ന ഹര്‍ജിയിലാണ് കോടത് ഉത്തരവ്. സംസ്ഥാന സർക്കാരിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതായി 2017‑ൽ സർക്കാർ ഉയർത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടർമാർക്ക് ഉൾപ്പെടെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടർമാരുമാണ് കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്.
ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽപ്രായം അറുപതാക്കി ഉയർത്താൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രിബ്യുണൽ ഉത്തരവ് പിന്നീട് റദ്ദാക്കി. വിരമിക്കൽപ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ വിഷയമാണെന്നും അതിനാൽ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിയയായിരുന്നു ഹൈക്കോടതി ഉത്തരവ്. തീരുമാനം മൂന്ന് മാസത്തിനകം എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്ക് എതിരെ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ട് ഈ നിർദേശം സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
English summary;Retirement age of homeo doctors should be decided within three months; Supreme Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.