തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ എല്ലാ ജില്ലകളും ഒരുങ്ങിയിരിക്കണമെന്ന് റവന്യു മന്ത്രി കെ രാജന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പ്രവചിക്കപ്പെടുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി തയ്യാറാക്കണമെന്ന് മന്ത്രി അറിയിച്ചു.
വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അവധിയില്‍ പോയവരുണ്ടെങ്കില്‍ പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കണം. താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും മന്ത്രി അറിയിച്ചു.
English Summary:Revenue Minister’s order for emergency measures
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.