16 January 2026, Friday

Related news

January 10, 2026
January 4, 2026
December 29, 2025
December 18, 2025
December 15, 2025
November 20, 2025
September 19, 2025
August 22, 2025
June 23, 2025
June 16, 2025

വലതുപക്ഷ ശക്തികള്‍ മതത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നു: എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
January 10, 2026 10:16 pm

തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും ലോകത്തും രാജ്യത്തും മതത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് രാജ്യത്തെ നയിക്കുന്ന വര്‍ഗീയ ശക്തികള്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30ന് ജില്ലാ അടിസ്ഥാനത്തില്‍ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാന്‍ വിവിധ ബഹുജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് പൂര്‍ണമായ പിന്തുണ സിപിഐ(എം) നല്‍കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയ വല്‍ക്കരിച്ച് ഇടതുപക്ഷ മനസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെയുള്ള വലിയ ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റാനാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കടന്നുവന്നുള്ള വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കാന്‍ കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരള നിയമസഭ പ്രത്യേക നിയമം പാസാക്കിയത്. ഈ നിയമം ഗവര്‍ണര്‍ക്ക് അയച്ചിട്ട് മാസങ്ങള്‍ ആയെന്നും ഇതുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ലെന്നും രാഷ്ട്രപതിക്ക് അയക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ 12ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സത്യഗ്രഹസ സമരം വലിയ വിജയം ആക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും എം വി ഗോവിന്ദന്‍ അഭ്യര്‍ത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.