2 May 2024, Thursday

Related news

April 28, 2024
March 29, 2024
March 9, 2024
January 20, 2024
November 24, 2023
October 13, 2023
September 6, 2023
July 17, 2023
July 5, 2023
July 1, 2023

അഗ്നിശമന സേനയ്ക്ക് പരീക്ഷണമൊരുക്കി ദുര്‍ഘട പാത

Janayugom Webdesk
കോഴിക്കോട്
October 5, 2021 2:46 pm

വെള്ളിമാടുകുന്ന് ഫയര്‍ സ്‌റ്റേഷനിലേക്കുള്ള ഫയര്‍ഫോഴ്‌സ് കെട്ടിടത്തില്‍ നിന്ന്  പ്രധാന റോഡിലെത്താനുള്ള  എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിനു ചുറ്റിലൂടെയുള്ള റോഡ് ഇടിഞ്ഞുപൊളിഞ്ഞു ഗതാഗത യോഗ്യമല്ലാത്ത രീതിയിലാണ് കിടക്കുന്നത്. ഇതുവഴിയാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ അവശ്യ സേവനത്തിനായി കടന്നുപേകേണ്ടത്.ശക്തമായ മഴപെയ്താല്‍  റോഡ് ഇടിയുന്ന അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. നിരവധി തവണ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞ തവണ മിഠായിത്തെരുവില്‍ ഉള്‍പ്പെടെ തീപ്പിടത്തുമുണ്ടായപ്പോള്‍ ഇവിടെ നിന്നും രണ്ട് യൂണിറ്റ്  വളരെ ബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്.ഇരുന്നൂറ് മീറ്ററോളം ഭാഗത്ത് സൗകര്യമേര്‍പ്പെടുത്തി ടാര്‍ ചെയ്താല്‍ തീരുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ.വലുതും ചെറുതുമായ നാലുവാഹനങ്ങള്‍ ആണ് ഇവിടെയുള്ളത് .ബീച്ച്  കഴിഞ്ഞാല്‍ നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ അവശ്യ കോളുകള്‍ വരുന്നതും ഇവിടെയാണ്. അമ്പതോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിലാണ് യൂണിറ്റ് സ്ഥിതിചെയ്യുന്നത്. ദുരിത അവസ്ഥ മനസിലാക്കി ഇതിനു സമീപത്തെ വില്ലേജ് ഓഫീസിനു പിറകിലായുള്ള 30 സെന്‍റ് സ്ഥലത്തേക്ക് കെട്ടിടം മാറ്റുന്നത്  എന്‍ഒസി ഉള്‍പ്പെടെ നല്‍കിയിട്ടും  തുടര്‍ നടപടിയായിട്ടില്ല. ഇവിടേക്ക് മാറിയാല്‍ പ്രധാനറോഡിലേക്ക് എളുപ്പം എത്തിച്ചേരാനും സാധിക്കും.പിറകിലെ 30 സെന്‍റ് സ്ഥലത്തേക്ക് കെട്ടിടംമാറ്റണമെന്ന ആവശ്യമാണ് ഇതുവരെയും തുടര്‍ നടപടികളാകാതെ കിടക്കുന്നതെന്ന്  ഫയര്‍ഫോഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷിജില്‍കുമാര്‍ പറയുന്നു.
eng­lish summary;road around the Vel­li­madukun­nu fire sta­tion build­ing has collapsed
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.