27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 21, 2024
July 20, 2024
July 20, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

വളവുകളും സൂചനാ ബോര്‍ഡുകളിലെ അശാസ്ത്രീയതയും; മരണവീഥികളായി ദേശീയ പാതകൾ

ബേബി ആലുവ
കൊച്ചി
July 17, 2023 11:05 pm

സംസ്ഥാനത്തെ ദേശീയ പാതകൾ മരണപ്പാതകളാകുന്നു. ദേശീയപാതാ അതോറിറ്റിയുടെ നിർദേശപ്രകാരം ഈയിടെ നടത്തിയ റോഡ് സുരക്ഷാ ഓഡിറ്റിങ്ങിലെ കണ്ടെത്തലാണിത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കുവാന്‍ സഹായിച്ച ബംഗളൂരു-മൈസൂരു അതിവേഗ ദേശീയപാത മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തതിനു ശേഷം സംഭവിച്ച അപകട മരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. നാല് മാസത്തിനുള്ളിൽ 100 മരണം എന്നാണ് ഔദ്യോഗിക കണക്കെങ്കിലും അനൗദ്യോഗിക കണക്ക് 150 ഓളം എന്നാണ്. ഉദ്ഘാടന മാസം മാത്രം 20 ജീവൻ റോഡിൽ പൊലിഞ്ഞു. 63 പേർക്ക് പരിക്കേറ്റു. ഏപ്രിലിൽ 23, മേയിൽ 29, ജൂണിൽ 28 എന്നിങ്ങനെയാണ് അപകട മരണങ്ങളുടെ കണക്ക്. യഥാക്രമം 83, 93, 96 എന്നിങ്ങനെയാണ് പരിക്കേറ്റവരുടെ എണ്ണം. കോഴിക്കോട്-മംഗളൂരു, പാലക്കാട്-കോഴിക്കോട്, മണ്ണുത്തി-ഇടപ്പള്ളി, കൊല്ലം-തേനി, ആലപ്പുഴ തുടങ്ങിയ പ്രധാന ദേശീയ പാതകളെല്ലാം മരണക്കെണിയൊരുക്കുന്നവയുടെ പട്ടികയിൽ വരും. 

റോഡ് ഔദ്യോഗികമായി തുറന്നു കൊടുക്കുന്നതിനു മുമ്പു തന്നെ ബംഗളൂരു-മൈസൂരു 10 വരി ദേശീയപാത മരണപ്പാതയായാണ് കണക്കാക്കപ്പെട്ടിരുന്നത്. പാത അധിക ദൂരവും നേർരേഖയിലായതിനാൽ, വളവ് വരുന്നിടത്ത് വേണ്ടത്ര സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിൽ കാണിച്ച ഉദാസീനതയാണ് കൂടുതൽ അപകടങ്ങൾക്കും കാരണം. വളവുകൾ അവസാന നിമിഷം മാത്രമാണ് വാഹനം കൈകാര്യം ചെയ്യുന്നവരുടെ ശ്രദ്ധയിൽപ്പെടുന്നത് എന്നതിനാൽ നിയന്ത്രണം നഷ്ടപ്പെടുന്നു. അമിത വേഗവും പ്രശ്നം.
അറ്റകുറ്റപ്പണികൾ സമയാസമയം നടത്താത്തത്, സൂചനാ ബോർഡുകൾ ഇല്ലാത്തത്, വേഗപരിധിയിൽ മാറ്റം വരുത്തുന്നതിന് വേണ്ടത്ര ദൂരം അനുവദിക്കാത്തത്, ചെറു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ മേൽപ്പാലവും അടിപ്പാതയുമില്ലാത്തത്, യു ടേൺ എടുക്കുന്നതിന് വേണ്ടത്ര സ്ഥലസൗകര്യം അനുവദിക്കാത്തത് ‑ഇങ്ങനെ ഗുരുതര വീഴ്ചകളാണ്, മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിൽ നടത്തിയ സുരക്ഷാ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ദേശീയ പാത തുറന്നു കൊടുക്കുന്നതിന് മുമ്പായി ഒരുക്കേണ്ട സംവിധാനങ്ങളായിരുന്നു ഇതെല്ലാം. സംസ്ഥാനത്തെ ഇതര ദേശീയ പാതകളിലും സമാനമായ സ്ഥിതിയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Summary:Curves and irreg­u­lar­i­ties in sig­nage; Nation­al high­ways as death roads

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.