28 October 2024, Monday
KSFE Galaxy Chits Banner 2

ഗോഡ്സെയുടെ പേരിൽ റോഡ്; വിവാദമായപ്പോൾ മാറ്റി

Janayugom Webdesk
മംഗളുരു
June 6, 2022 9:59 pm

ഉഡുപ്പി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പേരിൽ റോഡ്. വിവാദമായതോടെ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് ബോർഡ് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കർണാടക ഊർജ മന്ത്രി വി സുനിൽ കുമാറിന്റെ മണ്ഡലത്തിലെ കാർക്കളയിൽ ബോലോ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പുതുതായി നിർമ്മിച്ച റോഡിന് ഗോഡ്സെയുടെ പേരിട്ട് ബോർഡും ഉയർന്നതോടെ നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞതോടെ പൊലീസും ഇടപെട്ടു. ‘പദുഗിരി നാഥുറാം ഗോഡ്സെ റോഡ്’ എന്ന് എഴുതിയ ബോർഡ് പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. ഇതിനിടെ ബോർഡിന്റെ ചിത്രം ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചെങ്കിലും ബോർഡ് സ്ഥാപിച്ചവരെ കണ്ടെത്താനായിട്ടില്ല. ബോർഡ് സ്ഥാപിച്ചത് സർക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Road named after Godse; Changed when controversial

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.