3 January 2026, Saturday

റോബിന്‍സ് ബസ് നടത്തിപ്പുകാരന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 3:22 pm

റോബിന്‍ബസ് നടത്തിപ്പുകാരന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തെ കോടതിയില്‍ 2021മുതല്‍ നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്‍റിന്‍റെ അടിസ്ഥാനത്തിലാണ് നടപടി 2012 ല്‍ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. 

എറണാകുളം ജുഡീഷ്യല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. അതേ സമയം ഒരാഴ്ച മുമ്പ് വാറന്‍റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസംതന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്‍റെഭാര്യ പ്രതികരിച്ചു.

പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ അഭിപ്രായപ്പെട്ടു.തമിഴ്നാട് എം.വി.ഡി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കേരളത്തിലെത്തിയ റോബിന്‍ ബസ് എംവിഡി പിടിച്ചെടുത്തിരുന്നു. തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട‑കോയമ്പത്തൂര്‍ സര്‍വീസ് നടത്തിയ ബസ് പിടിച്ചെടുത്തത്.

Eng­lish Summary:
Rob­bins bus oper­a­tor Girish in police custody

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.