9 September 2024, Monday
KSFE Galaxy Chits Banner 2

Related news

July 9, 2024
July 2, 2024
June 20, 2024
June 6, 2024
June 1, 2024
May 31, 2024
May 3, 2024
March 27, 2024
March 26, 2024
February 27, 2024

പെർമിറ്റ് ലംഘനം റോബിൻ ബസ് പിടിച്ചെടുത്തു

Janayugom Webdesk
പത്തനംതിട്ട
November 24, 2023 10:02 pm

പത്തനംതിട്ട‑കോയമ്പത്തൂര്‍ സര്‍വീസ് നടത്തിയിരുന്ന റോബിന്‍ ബസ് തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് മോട്ടോർ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരില്‍നിന്നുളള മടക്കയാത്രയില്‍ വൻ പൊലീസ് സന്നാഹത്തോടെയാണ് പത്തനംതിട്ട മൈലപ്രയ്ക്ക് സമീപത്തുവച്ച് ബസ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റി. ഡ്രൈവർമാരുടെ ലൈസൻസ്, വാഹന പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. 

Eng­lish Summary:Robin bus impound­ed for per­mit violation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.