7 September 2024, Saturday
KSFE Galaxy Chits Banner 2

നിരന്തരമായ നിയമലംഘനം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
November 30, 2023 12:44 pm

നിരന്തരമായി നിയമലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ മനോജ് കുമാറാണ് പെർമിറ്റ് റദ്ദാക്കിയത്. പത്തനംതിട്ട എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി.

പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്നാടും കേരളവും നിരവധി തവണ പിഴയിട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ കെ കിഷോറിന്റെ പേരിലാണ് ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. സാധുതയുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസിനെതിരെ നേരത്തെ നടപടി കൈക്കൊണ്ടത്. 

Eng­lish Sum­ma­ry: per­sis­tent vio­la­tion of the law; Robin Bus’s per­mit was revoked

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.