10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

റൊഹിങ്ക്യന്‍ ബോട്ട് കാണാതായി; 180 പേര്‍ മരിച്ചതായി വിവരം

Janayugom Webdesk
ധാക്ക
December 27, 2022 10:22 pm

റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി മലേഷ്യയിലേക്ക് പോകുകയായിരുന്ന ബോട്ട് ആന്‍ഡമാന്‍ കടലില്‍ കാണാതായതിനെ തുടര്‍ന്ന് 180 അഭയാർത്ഥികൾ മരിച്ചതായി ആശങ്ക. ഈ മാസം രണ്ടിന് ബംഗ്ലാദേശ് നഗരമായ കോക്‌സ് ബസാറിലെ ക്യാമ്പുകളിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ടിരിക്കാമെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവനയില്‍ അറിയിച്ചു. ഡിസംബർ എട്ടിന് ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് പ്രതീക്ഷയില്ലെന്നും ബോട്ടിലുണ്ടായിരുന്നവരുടെ ബന്ധുക്കൾ പറഞ്ഞതായി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ മാസം ആദ്യം ശ്രീലങ്കൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ 180 അഭയാർത്ഥികളുമായി പോയ ബോട്ട് ഉയർന്ന തിരമാലകളിൽ അകപ്പെടുന്നത് കണ്ടതായി പറഞ്ഞിരുന്നു. ബോട്ട് മുങ്ങിയതായി സ്ഥിരീകരിച്ചാൽ, 2022 ൽ മലേഷ്യയിലേക്ക് കടൽ കടക്കുമ്പോൾ മരിച്ച റൊഹിങ്ക്യൻ അഭയാർത്ഥികളുടെ എണ്ണം 400 ആയി ഉയരും. നവംബറിൽ, 229 റൊഹിങ്ക്യകളുമായി മലേഷ്യയിലേക്കുള്ള യാത്രാമധ്യേ രണ്ട് ബോട്ടുകൾ ആഷെ പ്രവിശ്യയിൽ വന്നിറങ്ങിയതായി യുഎൻ അഭയാർത്ഥി ഏജൻസി അറിയിച്ചു. 

ഒരു ദശലക്ഷത്തിലധികം റൊഹിങ്ക്യൻ അഭയാര്‍ത്ഥികളാണ് കോക്‌സ് ബസാർ ക്യാമ്പുകളിൽ താമസിക്കുന്നത്. വിദ്യാഭ്യാസത്തിനോ ഉപജീവനമാർഗത്തിനോ കാര്യമായ അവസരങ്ങളില്ലാത്ത ജയിലിനു സമാനമായ അവസ്ഥയിലാണ് അവർ ജീവിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇതിനകം മരിച്ചു. ഇതില്‍ പകുതിയും 18 വയസിന് താഴെയുള്ളവരാണ്. 2022 റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും മോശപ്പെട്ട വര്‍ഷമാണെന്നാണ് യുഎന്‍ പ്രസ്താവനയില്‍ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും യുഎന്‍ പറയുന്നു. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം 2013 മുതല്‍ 2014 വരെ 1600ലധികം റൊഹിങ്ക്യകളാണ് ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി മരിക്കുകയോ കാണാതാവുകയോ ചെയ്തത്. 

Eng­lish Summary;Rohingya boat goes miss­ing; 180 peo­ple are report­ed to have died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.