24 January 2026, Saturday

Related news

January 6, 2026
December 26, 2025
November 25, 2025
October 30, 2025
September 9, 2025
September 5, 2025
August 18, 2025
August 10, 2025
July 7, 2025
June 17, 2025

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്; ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്‍ നടപ്പിലാക്കും

Janayugom Webdesk
തിരുവനന്തപുരം
September 9, 2025 6:10 pm

സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ (സെപ്റ്റംബർ 10) മുതൽ പ്ലാസ്റ്റിക് കുപ്പികൾ തിരികെ ശേഖരിക്കാൻ തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്‌ലെറ്റുകളിൽ കുപ്പികൾ തിരികെ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഈ തുക തിരിച്ച് ലഭിക്കും. ഈ പദ്ധതി വിജയം കണ്ടാൽ, 2026 ജനുവരി മുതൽ സംസ്ഥാനത്തെ 285 ഔട്ട്‌ലെറ്റുകളിലും ഇത് നടപ്പിലാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.