23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

വിഡി സതീശന് നോട്ടീസ് അയച്ച് ആർഎസ്എസ്

Janayugom Webdesk
July 9, 2022 2:22 pm

ഗോൾവാർക്കർ പരാമർശത്തിൽ ആർ എസ് എസ് അയച്ച നോട്ടീസ് തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്‍ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം ഗോള്‍വാള്‍ക്കറിന്‍റെ പുസ്‍തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്ക് എതിരൊയായിരുന്നു ആർഎസ്എസ് നോട്ടീസ് അയച്ചത്. എന്നാൽ ആർഎസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടിസാണെന്നും അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

സജി ചെറിയാൻ രാജിവെയ്ക്കണമെന്ന് പറഞ്ഞുള്ള വാർത്താസമ്മേളനത്തിലായിരന്നു സജി ചെറിയാന്റേത് ആർ എസ് എസ് ഭാഷയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തിയത്. ഗോൾവൾക്കറിന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്നും സതീശൻ പറഞ്ഞിരുന്നു. എന്നാൽ സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തില്‍ എവിടെ ആണെന്ന് സതീശന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിഡി സതീശന് ആർ എസ് എസ് നോട്ടീസ് അയച്ചത്.

24 മണിക്കൂറിനിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സതീശനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആർ എസ് എസ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ആർ എസ് എസ് പ്രാന്ത സംഘചാലക് കെ കെ ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.അതേസമയം ആർ എസ് എസ് നോട്ടീസിനെ തള്ളിക്കളയാകയാണെന്നും നോട്ടീസിനെ നിയമപരമായി തന്നെ നേരിടാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

eng­lish Summary:RSS sent a notice to VD Satheesan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.