3 December 2024, Tuesday
KSFE Galaxy Chits Banner 2

റൂമിയുടെ പ്രണയ കവിതകൾ

മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര
September 25, 2022 7:10 am

ഒന്ന്
വരൂ
വന്നെന്റെ അരികിലിരിക്കൂ
നമുക്കല്പം
സന്തോഷത്തിന്റെ വൈൻ നുകരാം 

രണ്ട്
ലോകത്ത്
രണ്ട് കാര്യങ്ങളൊരിക്കലും
തൃപ്തിപ്പെടില്ല തന്നെ
ഒന്ന് പ്രണയവും
രണ്ട് ജ്ഞാനവും

മൂന്ന്
നിന്റെ ഹൃദയത്തിന്റെ
ഒത്ത നടുവിൽ നിന്നാണ്
ജീവിതം തുടങ്ങുന്നത്
അതാവട്ടെ
ഭൂമിയിലെ ഏറ്റവും സുന്ദരമായ ഇടവും. 

നാല്
പ്രണയം
ഒന്നും ആവശ്യപ്പെടുന്നില്ല
അത്
അപകടങ്ങളെ തരണം ചെയ്യുന്നതേയുള്ളൂ 

അഞ്ച്
ഞാൻ
നിന്നെ പ്രണയിച്ചു തുടങ്ങിയതിൽപിന്നെ
എല്ലാ കൊള്ളരുതായ്മകളിൽ നിന്നും
ഞാൻ വിടുതൽ നേടിയിരിക്കുന്നു. 

ആറ്
സ്നേഹം
ഒരു അപരിചിതനാണ്
അവന്റെ ഭാഷ അന്യവും
സ്നേഹം ഒരു ഭാഷയാണ്
അത് പറയാനോ
കേൾക്കാനോ കഴിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.