അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായതിനുപിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച് റഷ്യയും ജപ്പാനും. ടോംഗയില്‍ സമുദ്രത്തിനടിയില്‍ അഗ്നിപര്‍വ സ്ഫോടനുമുണ്ടായതിനുപിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അഗ്നിപര്‍വത സ്ഫോടനം റഷ്യയുടെ കുറില്‍ ദ്വീപുകളില്‍ തിരമാലകള്‍ ശക്തിപ്രാപിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ അമാമി,തോകറ ദ്വീപുകളിലും സുനാമി തിരമാല വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തെക്കന്‍ ശാന്തസമുദ്രത്തിലെ ഹംഗാ ടോംഗ അഗ്നി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ വരെ ചാരം എത്തിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
I can’t fathom seeing the #tonga Volcanic eruption in real-time from boat. This is insane.pic.twitter.com/1dXRa0lX25
— Mike Ventrice (@MJVentrice) January 15, 2022
ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് അഗ്‌നിപര്‍വതം. വെള്ളിയാഴ്ച മുതല്‍ക്കേ അഗ്‌നിപര്‍വതത്തില്‍ ആദ്യ സ്‌ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26 ഓടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സമീപ ദ്വീപ് രാഷ്ട്രമായ ഫിജിയിലും താഴ്ന്ന മേഖലകളിലെ ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tsunami videos out of Tonga 🇹🇴 this afternoon following the Volcano Eruption. pic.twitter.com/JTIcEdbpGe
— Jese Tuisinu (@JTuisinu) January 15, 2022
അതേസമയം പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ ശനിയാഴ്ച സുനാമിയുണ്ടായി. കനത്ത തിരകൾ തീരത്തുള്ള വീടുകളിലും കെട്ടിടങ്ങളിലും അടിച്ചുകയറി. പരിഭ്രാന്തരായ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ദ്വീപിലുടനീളം സുനാമി മുന്നറിയിപ്പുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ടുചെയ്തിട്ടില്ല.
English Summary: Russia, Japan issue tsunami alert
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.