16 April 2024, Tuesday

ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം: സു​നാ​മി മുന്നറിയിപ്പ്

Janayugom Webdesk
ജ​ക്കാ​ർ​ത്ത
December 14, 2021 10:32 am

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫ്ലോ​റ​സ് ദ്വീ​പി​ന് സ​മീ​പം വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തി​ന് പി​ന്നാ​ലെ സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടല്‍തീരങ്ങളില്‍ നിന്ന് ആളുകളോട് മാറി താമസിക്കണമെന്ന് അധികൃതർ  ആവശ്യപ്പെട്ടിട്ടുണ്ട്.

2004 ഡി​സം​ബ​റി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പം വ​ൻ സു​നാ​മി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സു​മാ​ത്ര തീ​ര​ത്താ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 9.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. നി​ര​വ​ധി​പ്പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെയ്തിരുന്നു.

eng­lish summary;Large earth­quake in Indone­sia: Tsuna­mi alert

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.