23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
November 19, 2024
November 12, 2024
September 10, 2024

ഉക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ

Janayugom Webdesk
കീവ്
February 27, 2022 2:30 pm

ഉക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ. എന്നാൽ ആക്രമണം നിർത്തിയാൽ ചർച്ചയാകാമെന്ന് യുക്രെയ്ൻ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം നേരിട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. നാലാം ദിവസവും റഷ്യൻ ആക്രമണം തുടരുന്ന ഉക്രെയ്നിൽ സ്ഥിതി കൂടുതൽ വഷളാകുന്നു. തെക്കന്‍ യുക്രെയ്നിലെ ഖേഴ്സന്‍ നഗരം റഷ്യന്‍ സേന പിടിച്ചെടുത്തു. 

ശക്തമായ ചെറുത്തുനില്‍പ് യുക്രെയ്ന്‍ സൈന്യം തുടരുകയാണ്. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെയെന്ന് ഉക്രെയ്ന്‍ പ്രതിരോധമന്ത്രി ചോദിച്ചു. കീവ് പിടിക്കാൻ ആക്രമണം റഷ്യ ശക്തമാക്കിയപ്പോൾ യുക്രെയ്ൻ തീർത്തത് ശക്തമായ പ്രതിരോധമാണ്. കൂടുതൽ യുക്രെയ്ൻ മേഖലകളിലേക്ക് റഷ്യൻ സൈന്യം കടന്നു കയറുകയാണ്.

കീവിന്റെ നിയന്ത്രണം തങ്ങൾക്കു തന്നെയാണെന്ന് ഉക്രെയ്ൻ അറിയിച്ചു. കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. വ്യോമാക്രമണവും റഷ്യ ശക്തമാക്കി. റഷ്യൻ സൈന്യം കരമാർഗം ഖാര്‍കീവിലേക്ക് കടന്നു. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Eng­lish Summary:Russia ready for talks with Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.