23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 17, 2024
September 16, 2024
September 10, 2024
August 9, 2024

യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് റഷ്യ

Janayugom Webdesk
മോസ്‌ക്കോ
March 8, 2022 1:13 pm

റഷ്യ ഉക്രെയന്‍ യുദ്ധത്തിനിടെ യൂറോപ്പിന് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് റഷ്യ. റഷ്യയുടെ ഉക്രയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. കടലിലൂടെയുള്ള, ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ നോഡ് സ്ട്രീം ഒന്ന് പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം അവസാനിപ്പിക്കുമെന്നാണ് റഷ്യയുടെ ഭീഷണി.

‘റഷ്യന്‍ സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കില്‍ തിരിച്ചും നിലപാട് സ്വീകരിക്കാന്‍ റഷ്യയ്ക്കവകാശമുണ്ട്’- റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് പറഞ്ഞു. പ്രകൃതി വാതക വിതരണം നിര്‍ത്താന്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും പൈപ്പ്‌ലൈന്‍ പൂര്‍ണ കാര്യക്ഷമതയോടെ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതിലേക്കായിരിക്കും റഷ്യയുടെ തീരുമാനം നയിക്കുകയെന്ന് വിദഗ്‌ധര്‍ പറയുന്നു.

Eng­lish Summary:Russia sus­pends sup­ply of nat­ur­al gas to Europe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.