ഉക്രെയ്‍നിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാന്‍ യുഎസ് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ആരോപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഉക്രെയ്‍നെ സംബന്ധിച്ച സുരക്ഷാ ആശങ്കകള്‍ യുഎസ് അവഗണിക്കുകയാണെന്നും പുടിന്‍ ആരോപിച്ചു. ആഴ്ചകളായി ഈക്കാര്യത്തില്‍ മൗനം പാലിച്ചിരുന്ന പുടിന്‍ യുഎസിനെതിരെ നേരിട്ട് രംഗത്തെത്തുന്നത് ആദ്യമാണ്. റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള കാരണമെന്ന നിലയിൽ പ്രശ്‍നത്തെ ഒരു ഏറ്റുമുട്ടലിനായി ഉപയോഗപ്പെടുത്തുകയാണ് യുഎസ് ചെയ്യുന്നതെന്നും പുട്ടിന്‍ പറഞ്ഞു.
ഉക്രെയ്ന് നാറ്റോ അംഗത്വം ലഭിച്ചാല്‍ ക്രിമിയ പെന്‍സുല തിരിച്ചുപിടിക്കാനുള്ള ശ്രമം ഉക്രെയ്ന്‍ ആരംഭിക്കുമെന്നും നാറ്റോ സഖ്യത്തിന്റെ യുറോപ്പിലെ സാന്നിധ്യം മൂലം റഷ്യക്കുണ്ടാവുന്ന ഭീഷണികളെ യുഎസ് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും പുടിന്‍ ആരോപിച്ചു. എന്നാല്‍ റഷ്യ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് പിന്മാറുമെന്ന സൂചനകളൊന്നും പുടിന്റെ പ്രതികരണത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ഹംഗേറിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. ഉക്രെെയ്‍ന്റെ സുരക്ഷയെക്കുറിച്ച് അമേരിക്കയ്ക്ക് അത്രയധികം ഉത്കണ്ഠയില്ല.
എന്നാൽ റഷ്യയുടെ വികസനം നിയന്ത്രിക്കുക എന്നതാണ് യുഎസിന്റെ പ്രധാന ലക്ഷ്യം. ഉക്രെയ്ന്‍ ഈ ലക്ഷ്യത്തിലെത്താനുള്ള ഒരു ഉപകരണം മാത്രമാണെന്നും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം പുടിൻ പറഞ്ഞു. നാറ്റോ സഖ്യത്തിലേക്ക് ഉക്രെയ്നന്‍ ചേര്‍ന്നാല്‍, അത് മറ്റ് അംഗങ്ങളെ റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുമെന്നും റഷ്യ ആശങ്കപ്പെടുന്നു.
ഉക്രെയ്നിന് മേൽ യു.എസ് പരിഭ്രാന്തി പടർത്തുകയാണെന്ന ആരോപണവുമായി റഷ്യൻ വക്താവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉക്രെയ്നെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ യുഎസ് പ്രതിനിധി റഷ്യക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന.
English summery : Russian President Vladimir Putin has accused the United States of deliberately trying to provoke a war against Ukraine
you may allso like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.