23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 10, 2024
December 5, 2023
September 26, 2023
March 31, 2023
February 25, 2023
July 3, 2022
March 23, 2022

റഷ്യയുടെ 45 നയതന്ത്രജ്ഞര്‍ ചാരന്മാരെന്ന് റിപ്പോര്‍ട്ടുകള്‍: പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കി പോളണ്ട്

Janayugom Webdesk
വേഴ്സോവ
March 23, 2022 4:24 pm

റഷ്യയുടെ 45 നയതന്ത്രജ്ഞരായി പ്രവര്‍ത്തിച്ച 45 ഉദ്യോഗസ്ഥരെ ചാരന്മാരെന്ന് തിരിച്ചറിഞ്ഞതായി ചാരവൃത്തി കണ്ടെത്തുന്നതിനുള്ള പോളണ്ടിലെ സംവിധാനമായ എബിഡബ്ല്യൂ. തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ഇവരുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക മന്ത്രാലയത്തിന് കൈമാറി. പോളണ്ടിലെ രഹസ്യങ്ങള്‍ ചോര്‍ത്തി റഷ്യയ്ക്ക് കൈമാറിയ പോളണ്ട് പൗരനെ പിടികൂടിയിട്ടുള്ളതായും വക്താവ് ട്വിറ്ററില്‍ അറിയിച്ചു.

വേഴ്സൊവിലെ രജിസ്ട്രേഷന്‍ ഓഫീസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നതെന്നും ഇയാള്‍ പോളണ്ടിന്റെ ആഭ്യന്തര- അന്താരാഷ്ട്ര സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ഔദ്യോഗികവക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Rus­si­a’s 45 diplo­mats report­ed­ly spies: Poland orders expulsion

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.