
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി നടത്തുന്ന അന്വേഷണത്തെ പ്രതിപക്ഷം സമ്മര്‍ദത്തിലാക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അന്വേഷണത്തിൽ പൂർണ സംതൃപ്തിയാണ് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ ശബരിമല വിഷയം ചർച്ചയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നു. ഒരു നോട്ടീസ് പോലും നൽകാതെ ചർച്ച ഒഴിവാക്കാനുള്ള വഴികളാണ് പ്രതിപക്ഷം സ്വീകരിച്ചത്. പ്രതിപക്ഷനേതാവിന്റെ ഹൈക്കോടതി നിരീക്ഷണം ജാമ്യാപേക്ഷ പരിഗണിച്ച സിംഗിൾ ബെഞ്ചിന്റേത് മാത്രമാണ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുള്ളത്. ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങളാണ് സഭയിൽ വായിച്ചത്. കോടതി പരാമർശം കേട്ടഭാവം കാണിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. സഭയിലെ ചോദ്യങ്ങളോട് പ്രതികരിക്കില്ല. പുറത്തുവന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആധികാരികതയെന്നവണ്ണം അവതരിപ്പിക്കും. തുടർച്ചയായി അവിശ്വാസം രേഖപ്പെടുത്തുന്ന മറ്റു സമ്മർദങ്ങൾക്ക് എസ്ഐടി വിധേയമാകുന്നുവെന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷത്തെപ്പറ്റിയാണെന്നും മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തെറ്റിദ്ധരിപ്പിക്കുന്ന ഉൗഹാപോഹങ്ങളായി അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ വഴി എസ്ഐടിയുടെ ശരിയായ അന്വേഷണത്തെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്ന് കോടതി നേരിട്ട് പറഞ്ഞില്ലെങ്കിലും ഉദ്ദേശിക്കുന്നത് ആരെയെന്ന് നിഴൽപോലെ വ്യക്തം. കോടതിയിൽ സമർപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് ശ്രദ്ധാപൂർവം പരിശോധിച്ചശേഷമാണ് കോടതി ഇത് പറഞ്ഞത്.
അന്വേഷണം അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വാജിവാഹനത്തെ സർട്ടിഫൈഡ് ചെയ്ത് നൽകി. സോണിയാഗാന്ധിക്കൊപ്പം സ്വർണം കട്ടയാളും വിറ്റയാളും വാങ്ങിയയാളും ഒരേ ഫ്രെയ്മിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടും പ്രതിപക്ഷം മിണ്ടിയില്ല. കേന്ദ്രബജറ്റിൽ കേരളമെന്ന സംസ്ഥാനമേ ഭൂപടത്തിലില്ലാതായി മാറിയിട്ടും ചർച്ച ചെയ്യാൻ സഭയെ ഉപയോഗിച്ചില്ല. ബിജെപിക്ക് എംഎൽഎമാർ ഇല്ലെന്നുള്ള കുറവ് ഇവർ പരിഹരിക്കുകയാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.