18 May 2024, Saturday

Related news

February 22, 2024
February 22, 2024
January 28, 2024
January 24, 2024
January 22, 2024
January 22, 2024
January 21, 2024
January 20, 2024
January 19, 2024
January 13, 2024

അപ്പം-അരവണ വിതരണത്തിന് നിയന്ത്രണമില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്

Janayugom Webdesk
തിരുവനന്തപുരം
December 24, 2023 3:39 pm

ശബരിമലയിൽ അപ്പം ‑അരവണ പ്രസാദവിതരണത്തിന് നിലവിൽ പ്രതിസന്ധിയില്ലെന്നും ഏതാനും മണിക്കൂറുകൾ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലകാലത്ത് പ്രസാദവിതരണത്തിനുള്ള ശർക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടിരുക്കുന്നത്. ദിവസവും മൂന്നുലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കുന്നതിനാണ് കരാർ. എന്നാൽ ഗതാഗതപ്രശ്‌നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്‌നമുണ്ടായത്. ഡിസംബർ 22ന് വൈകിട്ട് ആറുമണിക്ക് എത്തേണ്ട ശർക്കര ലോഡ് പിറ്റേദിവസം ഒൻപതുമണിയോടെയാണ് എത്തിയത്. 

മണ്ഡലകാലത്തു പ്രസാദവിതരണത്തിന് തടസമുണ്ടാകാതിരിക്കാൻ അഞ്ചുലക്ഷം കിലോഗ്രാം ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ ഡിസംബർ 25ന് വൈകിട്ടു തന്നെ തുറക്കും. ടെൻഡർ അംഗീകരിച്ചാലുടൻ തന്നെ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മണ്ഡലപൂജാ സമയത്തും മകരവിളക്കുത്സവത്തിന്റെ സമയത്തും പ്രസാദവിതരണം സുഗമമായി നടത്താൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.