27 April 2024, Saturday

Related news

February 22, 2024
February 22, 2024
January 28, 2024
January 24, 2024
January 22, 2024
January 22, 2024
January 21, 2024
January 20, 2024
January 19, 2024
January 13, 2024

മണ്ഡല-മകരവിളക്ക്; ശബരിമലയിലെ ആകെ വരുമാനം 357.47 കോടി

Janayugom Webdesk
പത്തനംതിട്ട
January 20, 2024 8:05 pm
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്  ശബരിമലയിലെ ആകെ വരുമാനം 357.47  കോടി രൂപ. കഴിഞ്ഞ സീസണിലേതിനെക്കാൾ പത്ത്  കോടിയുടെ വർധനയാണ് ഉണ്ടായത്. ഭക്തരുടെ എണ്ണത്തിലും അ‍ഞ്ച് ലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടായി.  2023–24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10. 35 കോടിയുടെ (10, 35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്.
അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം പത്ത് കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.  ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50, 06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). അഞ്ച് ലക്ഷം ഭക്തര്‍ ഇത്തവണ അധികമായി എത്തി.
Eng­lish Sum­ma­ry: Total income of Sabari­mala is 357.47 crores
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.