22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 2, 2025
December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 19, 2024
September 28, 2024
September 24, 2024
September 24, 2024

പൊയ്മുഖങ്ങൾ

ആദിത്യ കെ
കവിത, ക്ലാസ്: +1 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ് വെങ്ങാനൂര്‍, തിരുവനന്തപുരം
February 21, 2022 4:47 am

പാതി വിരിഞ്ഞൊരു പനിനീർ പൂവുപോൽ
ഭൂമിതൻ മണ്ണിൽ പിറന്നൊരുനാൾ.… .
കപടമാം സ്നേഹത്തിൻ കാലചക്രത്തിൽ
അഭിനയവേഷം അണിഞ്ഞൊരുനാൾ.… …
ആടിത്തുടങ്ങുന്ന ബന്ധങ്ങൾ
സ്നേഹത്തിൻ ചങ്ങലക്കെട്ടുകൾ
കൊണ്ടെന്നെ ബന്ധിച്ചിടുമ്പോൾ.… . .
മൂഢമാം മധുരവാക്കുകളെന്നെ
വലിഞ്ഞുമുറുകീടാൻ വെമ്പിടുമ്പോൾ.… .
കേൾക്കുന്ന വാക്കും തെളിയുന്ന ചിരിയും
ചമയങ്ങളാണെന്ന് അറിഞ്ഞിടുന്നു.… …
വിഷം ചീറ്റിടുന്ന പാമ്പിനെപോലെ
നിറംമാറിടുന്ന… ഓന്തിനെപ്പോലെ
രൂപങ്ങൾ പലതായ് ആടിത്തിമിർക്കുന്നു.… .
ഒഴുകുന്ന സ്നേഹമാം നദിതൻ
വഴിക്കെവിടെയോ സ്വാർത്ഥമാം
അണകൾ കെട്ടിടുന്നു ചിലർ.… . .
അണക്കെട്ടിലെവിടെയോ
അകപ്പെട്ട മീനുപോൽ ചിലർ
ചിലജന്മവേഷങ്ങളാൽ വീർപ്പുമുട്ടീടുന്നു.…
ഒരിക്കലീ പൊയ്മുഖത്തിനു
തിരശ്ശീലയേകാൻ.… .
ചമയങ്ങളെല്ലാം അഴിച്ചുവെച്ചീടാൻ
ദൈവം പടച്ചൊരു തോണിയെത്തും
മണ്ണിൽ മനുഷ്യൻ മാത്രമായ് മാറും
മണ്ണിൽ മനുഷ്യൻ അലിഞ്ഞു ചേരും.… . . 

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.