കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്നലെ രാത്രിയോടെ ശമ്പളം എത്തിത്തുടങ്ങി. കാഷ്വല്‍ വിഭാഗത്തിനാണ് ശമ്പളം ലഭിച്ചുതുടങ്ങിയത്. മറ്റു ജീവനക്കാരുടെ ശമ്പളം രണ്ടുദിവസങ്ങളിലായി കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെഎസ്ആർടിസിയുടെ വരുമാനം ഉപയോഗിച്ച് മാത്രം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവില്ലെന്നും സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്രേഡ് യൂണിയൻ നേതാക്കളുമായി ഈ മാസം 17ന് ചർച്ച നടത്തും. അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
സുശീൽ ഖന്ന റിപ്പോർട്ടിനോട് ട്രേഡ് യൂണിയനുകൾക്ക് കാര്യമായ എതിർപ്പില്ല. പല നിർദ്ദേശങ്ങളും നടപ്പിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശമ്പളക്കാര്യത്തിൽ ഉൾപ്പെടെ സ്ഥായിയായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതുന്നത്. ധനവകുപ്പ് നൽകിയ 20 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയെങ്കിലും ഇതിൽ 15 കോടിയും ഇന്ധന കമ്പനികളുടെ കുടിശിക തീർക്കാൻ അടച്ചു. ബാക്കിയുണ്ടായിരുന്ന തുകയാണ് വിതരണം ചെയ്യുന്നത്.
ഡീസൽ പ്രതിസന്ധി അവസാനിച്ചതോടെ ഇന്ന് മുതൽ സർവീസുകൾ പഴയപടിയിലാകുമെന്നും മന്ത്രി പറഞ്ഞു.
English Summary: Salary distribution has started in KSRTC
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.