അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി വേണു 31ന് ഒഴിയുന്ന മുറയ്ക്കാവും നിയമനം. വി വേണുവിന്റെ ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ് ശാരദാ മുരളീധരന്‍. ഭര്‍ത്താവില്‍ നിന്ന് ചീഫ് സെക്രട്ടറി പദവി ഭാര്യ ഏറ്റെടുക്കുന്നുവെന്ന അപൂര്‍വതയുമുണ്ട്. ഇരുവരും 1990 ബാച്ച് ഐഎ എസ് ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്തെ അമ്പതാമത് ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരന്‍. ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയും.
2025 ഏപ്രിൽ വരെ കാലാവധിയുണ്ട്. സര്‍ക്കാര്‍തലത്തില്‍ 30 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറി തലത്തിലേക്ക് എത്തുന്നത്. ലോക്കല്‍ ഗവേന്‍സ്, റൂറല്‍ ഡെവലപ്പ്മെന്റ്, ദാരിദ്ര്യനിര്‍മ്മാര്‍ജനം, സ്ത്രീ ശാക്തീകരണം, നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍, മിനിസ്ട്രി ഓഫ് പഞ്ചായത്ത് രാജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഡയറക്ടര്‍ ജനറല്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ മെമ്പര്‍ സെക്രട്ടറിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.