19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
October 27, 2024
October 17, 2024
August 10, 2024
August 3, 2024
March 8, 2024
February 20, 2024
January 28, 2024
January 12, 2024
January 7, 2024

ഒറ്റയ്ക്ക് ഉലകം ചുറ്റുിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി സാറ

Janayugom Webdesk
കോർട്രിക്ക്
January 23, 2022 10:34 pm

ഒറ്റയ്ക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ലോക റെക്കോർഡ് സൃഷ്ടിച്ച് 19 വയസുകാരി. ബെൽജിയൻ‑ബ്രിട്ടീഷ് പൗരയായ സാറ റഥർഫോർഡാണ് 155 ദിവസം കൊണ്ട് വിമാനത്തില്‍ ലോകം ചുറ്റി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. അമേരിക്കൻ വൈമാനിക ഷെസ്റ്റ വെയ്‌സിന്റെ റെക്കോഡ് മറികടന്നാണ് റഥർഫോർഡ് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിക്കുന്നത്. 52,000 കിലോമീറ്റർ (28,100 നോട്ടിക്കൽ മൈൽ) സഞ്ചരിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലായി 41 രാജ്യങ്ങളാണ് റഥർഫോർഡ് സന്ദര്‍ശിച്ചത്.

ഭൂമിയുടെ എതിർവശങ്ങളിലുള്ള രണ്ട് പോയിന്റുകളായ ഇന്തോനേഷ്യയിലെ ജാംബിയും കൊളംബിയയിലെ ടുമാകോയും സന്ദര്‍ശിക്കണമെന്ന ലോകസഞ്ചാരി പട്ടത്തിനായുള്ള മാനദണ്ഡങ്ങളിൽ സാറ വിജയിച്ചു. ഒറ്റയ്ക്ക് ലോകം ചുറ്റിയ പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡിന് പുറമെ, ഗിന്നസ് വേൾഡ് റെക്കോഡും വിമാനത്തിൽ തനിച്ച് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോഡും സാറ ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. മാത്രമല്ല വിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ബെൽജിയംകാരിയും സാറ തന്നെയാണ്. 

2021 ഓഗസ്റ്റ് 18 നാണ് സാറ 325 കിലോഗ്രാം ഭാരമുള്ള ഷാർക്ക് യുഎൽ സിംഗിൾ പ്രൊപെല്ലർ വിമാനത്തിൽ യാത്ര ആരംഭിച്ചത്.കരുതിയതിനേക്കാൾ പ്രയാസകരമായിരുന്നു യാത്ര. എന്നിരുന്നാലും അതിശയകരമായ നിരവധി നിമിഷങ്ങൾ യാത്രക്കിടെ ഉണ്ടായിരുന്നു. ഉത്തരകൊറിയ മുന്നറിയിപ്പില്ലാതെ മിസൈലുകൾ പരീക്ഷിക്കുന്നതാണ് തന്നെ ഭയപ്പെടുത്തിയതെന്നും സാറ പറഞ്ഞു.
eng­lish summary;Sarah became the youngest woman to trav­el the world alone
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.