23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

പാത്രക്കടയില്‍ നിന്ന് നായകനിലേക്ക്: ആരാണ് ശരവണന്‍ അരുള്‍

Janayugom Webdesk
തിരുവനന്തപുരം
July 29, 2022 4:46 pm

പ്രമുഖ വ്യാപാരിയായ ശരവണ സ്റ്റോഴ്സിനെക്കുറിച്ച് ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത തമിഴ്നാട്ടുകാര്‍ വിരളമായിരിക്കും. ചെന്നൈയിലെ പ്രമുഖ വ്യാപാര ശൃംഖലയാണ് ഇന്ന് ശരവണ സ്റ്റോഴ്സ്. അതിലും ഏറെ കാലങ്ങള്‍ക്ക് മുമ്പ് ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന്‍ അരുളിന്റെ അച്ഛന്‍ സെല്‍വരത്‌നം ഇവിടെ തുണിയും ആഭരണങ്ങളും ഉള്‍പ്പെടുന്ന വന്‍ വ്യാപര ശൃംഖല തന്നെ നടത്തിയിരുന്നു. 1970 കളില്‍ സെല്‍വരത്‌നം, യോഗരത്‌നം, രാജരത്‌നം എന്നീ സഹോദരന്‍മാര്‍ ടി നഗര്‍ രംഗനാഥന്‍ തെരുവില്‍ ‘ഷണ്‍മുഖാ സ്റ്റോഴ്‌സ്’ എന്ന പേരില്‍ ചെറിയൊരു പാത്രക്കട തുടങ്ങി. പിന്നീട് അത് തുണിക്കടയിലേക്കുംമറ്റും മാറുകയും ചെയ്തു. സെല്‍വരത്നത്തിന്റെ മകനാണ് ശരവണന്‍ അരുള്‍. മകനും വ്യാപാരവുമായി അച്ഛന്റെ പാത തന്നെ തുടര്‍ന്നു. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വന്‍ വ്യാപാര ശൃംഖലയുടെ ഉടമയായ ശരവണന്‍ അരുളിന് ദ ന്യൂ ലെജന്‍ഡ് ശരവണന്‍ സ്‌റ്റോര്‍ എന്ന പേരില്‍ ഒരു വലിയ ഷോപ്പിങ് കോംപ്ലക്‌സും ഇന്നുണ്ട്.

സിനിമയിലേക്ക്

കച്ചവട തന്ത്രങ്ങളാണ് ശരവണ സ്റ്റോഴ്സിനെ പ്രമുഖ ബ്രാന്‍ഡാക്കി മാറ്റിയത്. ഇതേ തന്ത്രംതന്നെയാണ് അദ്ദേഹം തന്റെ കന്നി ചിത്രത്തിലും പ്രയോഗിച്ചിരിക്കുന്നതും. 2019ല്‍ ഷൂട്ടിങ് തുടങ്ങിയിരുന്നെങ്കിലും കോവിഡ് 52 കാരനായ ശരവണന്റെ സ്വപ്ന പദ്ധതിയ്ക്ക് വലിയ തടസമാണ് സൃഷ്ടിച്ചത്. പിന്നീട് നിര്‍ത്തിയ ഇടത്തുനിന്നുതന്നെ കോടിക്കണക്കിന് പണം മുടക്കി പദ്ധതി പുനരാരംഭിക്കുകയായിരുന്നു ശരവണന്‍.
വിദേശത്തും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ലെജന്റില്‍ 2015 മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഉര്‍വശി റൗട്ടേലയും ഗീതിക തിവാരിയും നായികമാരായി എത്തുന്നു.

ജെഡി-ജെറി എന്നീ സംവിധായക ജോഡിയാണ് ‘ദി ലെജന്‍ഡ്’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്‌ന പദ്ധതിയാണ് ഈ സിനിമ. 2019ല്‍ ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.
2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ. വിജയ്, സ്‌നേഹന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വമ്പന്‍ താരനിരതന്നെയാണ് ചിത്രത്തിലുണ്ട്.അഞ്ചുഭാഷകളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ശരവണന്‍ തന്നെയാണ്.

Eng­lish Sum­ma­ry: Sto­ry of actor Sar­a­vana Arul

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.