4 May 2024, Saturday

Related news

May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024

ശശിതരൂരിന് കേരളത്തില്‍ നിന്നും വോട്ട് കൂടുതല്‍; ഗ്രൂപ്പ് നേതാക്കളില്‍ ആശങ്ക

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
October 20, 2022 4:14 pm

സോണിയകുുടുംബത്തിന്‍റെയും,കോണ്‍ഗ്രസ് ഹൈക്കമാഡിന്‍റെയും , അനൗദ്യോഗിക പിന്തുണയുമായിട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച മല്ലികാര്‍ജ്ജുന ഖാര്‍ഗേക്കാണ് കേരളത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി നേതാക്കളെല്ലാം പിന്തുണ നല്‍കിയത്. സാക്ഷാല്‍ എ കെ ആന്‍റണിയാണ് ഖാര്‍ഗെക്കുള്ള നാമനിര്‍ദ്ദേശപത്രികയില്‍ ഒന്നാമനായി ഒപ്പിട്ടു നല്‍കിയത്.

എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഖാര്‍ഗെക്കുവേണ്ടി തന്‍റെ സ്ഥാനം കൂടി മറന്നുള്ള പ്രവര്‍ത്തനമായിരുന്നു. കെസി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളെ നേരിട്ട് വിളിച്ച് തരൂരിന് വേണ്ട ഒരു സൗകര്യവും ഒരുക്കികൊടുക്കരുതെന്നും, ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി ഖാര്‍ഗേയാണെന്നും പറഞ്ഞതായുള്ള വാര്‍ത്തകള്‍ സജീവമായി പ്രചരിക്കുന്നു. മധ്യപ്രദേശിലെ കമല്‍നാഥും, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റും കെസിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടില്ല.

വേണുഗോപാലിന്‍റെ നിലപാടിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയാതായും പറയപ്പെടുന്നു. രമേശ് ചെന്നിത്തല പരസ്യമായി തന്നെ ഖാര്‍ഗേക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷാണ് ഖാര്‍ഗ്ഗയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്.കൊടിക്കുന്നില്‍ ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൂടിയാണ്.കെമുരളീധരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്‍റ് സുധാകരന്‍ , ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ള കേരളത്തിലെ ഒട്ടുമുക്ക പ്രമുഖനേതാക്കളും ഹൈക്കമാന്‍ഡ്സ്ഥാനാര്‍ത്ഥിഖാര്‍ഗെയാണെന്നു പറഞ്ഞ് അദ്ദേഹത്തിനുവേണ്ടിയാണ് രംഗത്തുവന്നത്. അതുകൊണ്ടു തന്നെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തരൂരിന് ആരും വോട്ടു ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. കെപിസിസിയുടെ അംഗങ്ങളെല്ലാം ഈ നേതാക്കളുടെ ഗ്രൂപ്പ് പ്രതിനിധികളുമാണ്.

കേരളത്തിലെ ബഹൂഭൂരിപക്ഷം നേതാക്കളും, ഗ്രൂപ്പുകളും എ കെ ആന്‍റണിയെ നേതാവായി അംഗീകരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തരൂരിന് നിലം തൊടാനാകില്ലെന്നായിരുന്നു ഇക്കൂട്ടരുടെ വിലയിരുത്തലും. കേരളത്തിൽനിന്ന് പോൾചെയ്ത 294 വോട്ടിൽ തരൂരിന് . 130 ലേറെ കിട്ടിയെന്നാണ് അവകാശവാദം. എന്നാൽ അതും മേലെ കിട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കേരളത്തിലെ ഭൂരിപക്ഷവും തരൂരിനെ നെഞ്ചിലേറ്റിയതു കൊണ്ടാണ് ആയിരം വോട്ട് തരൂർ മറികടന്നത്. അസാധുവായി പ്രഖ്യാപിച്ച വോട്ടൂകളും തരൂരിനുള്ളതാണെന്ന സൂചനയുണ്ട്. രാഷ്ട്രീയത്തിൽ വന്നതുമുതൽ തരൂരിനെ സംസ്ഥാന നേതൃത്വം മാററി നിര്‍ത്തുന്ന നിലപാടാണ് സ്വീകിരച്ചുപോരുന്നത്.

15 പേരാണ് തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. ഇവരെ പോലും ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാതിരിക്കാൻ ശ്രമം നടന്നു. എങ്ങനേയും തരൂരിന്റെ വോട്ട് ആയിരത്തിൽ താഴെയാക്കാണം. ശരത് പവാറിന് സീതാറാം കേസരിയ്‌ക്കെതിരെ മത്സരിച്ചപ്പോൾ കിട്ടയ വോട്ടു പോലും തരൂരിന് കിട്ടരുതെന്നും നേതാക്കളുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് കേരളത്തിൽ ഭീഷണിയും വിരട്ടലും നടന്നത്.ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും പരസ്യമായി തന്നെ വോട്ട് ചെയ്യുക ഖാർഗെയ്ക്കാണെന്ന് പറഞ്ഞിരുന്നു. കെസി വേണുഗോപാലിനെ പോലൊരു ഹൈക്കമാണ്ട് നേതാവും മുതിർന്ന നേതാവ് എകെ ആന്റണിയും പരസ്യമായി നിലപാട് എടുത്തു.

എന്നിട്ടും കേരളത്തിൽ തരൂരിന് വോട്ടു കിട്ടിയതെ ഗ്രൂപ്പ് നേതാക്കളെ ആകെ ആശങ്കയിലാക്കിയിട്ടുണ്ട്. ഗ്രൂപ്പിന് അതീതമായ ചിന്ത ഉയരുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ഗ്രൂപ്പിന് അപ്പുറത്തേക്ക് വളർന്ന നേതാവായി തരൂർ കേരളത്തിലെ കോൺഗ്രസിൽ മാറുകയാണ്.മുതിർന്ന നേതാക്കളിൽ തരൂരിന് പരസ്യ പിന്തുണ നൽകിയത് രാഘവനും തമ്പാനൂർ രവിയുമാണ്. രണ്ടു പേരും എ ഗ്രൂപ്പുകാര്‍ എകെ ആന്റണിയുടെ വിശ്വസ്തർ. ഉമ്മൻ ചാണ്ടിയുടെ ചാവേറുകളുമായിരുന്നു.

ശബരിനാഥ്,ഹൈബി ഈഡന്‍,അബിന്‍വര്‍ക്കികോടിയാട്ട് ‚ബിആര്‍എം ഷരീഫ് തുടങ്ങിയവര്‍ സജീവമായി തരൂരിനായി രംഗത്തു വന്നു. ലബാറിലെ ഒരു എംഎൽഎ അണിയറയിൽ കരുക്കൾ നീക്കി.അങ്ങനെ കേരളത്തിലെ ഭൂരിപക്ഷം പേരുടേയും വോട്ട് തരൂരിന് ഈ ഗ്രൂപ്പിന് അതീതരായ കൂട്ടായ്മ ഉറപ്പിച്ചു. അങ്ങനെ നാലക്കം കടത്തി തോൽവിയിലും താരമായി തരൂർ. വിജയി ഷമ്മിയാണെന്ന് ഹൈബിയെ പോലുള്ള നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. ഇവര്‍ പരസ്യമായി രംഗത്തുവന്നത് തരൂരിന് മൂന്നക്ക വോട്ടുകൾ കേരളത്തിൽ കിട്ടാൻ കാരണവുമായി.

സംസ്ഥാന കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളോട് കടുത്ത വിധേയത്വമുള്ളവർ പോലും പാർട്ടി അധ്യക്ഷനെ നിശ്ചയിക്കാൻ നടന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണക്കാൻ തയാറായി. സ്വന്തം ഗ്രൂപ് നേതൃത്വം തരൂരിന്റെ എതിരാളി മല്ലികാർജുൻ ഖാർഗയെ പിന്തുണക്കുമ്പോഴായിരുന്നു അവരുടെ പരസ്യപിന്തുണ.തരൂരിന് വേണ്ടി ഫ്‌ളക്‌സുകളും പ്രമേയങ്ങളും താഴെ തട്ടിലെ ഘടകങ്ങൾ പാസാക്കി

Eng­lish Summary:
Sasita­roor gets more votes from Ker­ala; Con­cern among group leaders

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.