22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 9, 2024
December 8, 2024
November 15, 2024
October 31, 2024
October 28, 2024
October 27, 2024
October 27, 2024
October 26, 2024
October 26, 2024

പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റിനായി കോണ്‍ഗ്രസില്‍ സതീശന്‍,സുധാകരന്‍ പോരും, പുകഴ്ത്തലും

Janayugom Webdesk
തിരുവനന്തപുരം
September 20, 2023 1:55 pm

പുതുപ്പള്ളി വിജയത്തിന്‍റെ ക്രെഡിറ്റിനായി കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, പ്രതിപക്ഷ നേതാവ് വ ഡി സതീശനുമാണ് പരസ്പരം പോരടിക്കുന്നത്.തന്നെ പ്രശംസിക്കുന്നത് തടയാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തടഞ്ഞതെന്ന വിചിത്ര വാദവുമായിട്ടാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തു വന്നിരിക്കുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുധാകരനുമായി തർക്കം ഉണ്ടായി എന്നത് സത്യമാണ്. വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞു. പറ്റില്ലെന്നും താനും. അത് തടയാനാണ് വാർത്താസമ്മേളനത്തിൽ ശ്രമിച്ചതെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ശെരിക്കു പറഞ്ഞാൽ അതിൽ ഒരു സത്യമുണ്ട്. ഞാനും കെപിസിസി പ്രസിഡന്‍റ് സുധാകരനും തമ്മിൽ ഒരു തർക്കമുണ്ടായി. വാർത്താസമ്മേളനത്തിന് പോകാൻ നേരം അദ്ദേഹം പറഞ്ഞു, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന്. ഒരു കാരണവശാലും പറയാൻ പറ്റില്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ പറയാൻവന്ന കെ സുധാകരനെ തടയാനാണ് ഞാൻ നോക്കിയത്.

അപ്പോഴാണ് അദ്ദേഹം ഞാനാണ് കെപിസിസി പ്രസിഡന്റെന്നും ഞാൻ ആദ്യം പറയുമെന്നും പറഞ്ഞത്. അപ്പോഴാണ് ഞാൻ മൈക്ക് നീക്കി നൽകിയത്എന്നാണ് സതീശന്റെ വാദം. കെ സുധാകരനും വി ഡി സതീശനും തമ്മിൽ വാർത്താസമ്മേളന വേദിയിലുണ്ടായ അഭിപ്രായവ്യത്യാസ വീഡിയോ വൈറലായതിന് പിന്നാലെയാണ് സതീശന്റെ വിചിത്ര ന്യായീകരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യമാണ്‌ വൈറലായത്.

ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള സഹതാപവും, ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വീണതുമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നിലെന്നു പകല്‍ പോലെ സത്യമാണ്. എന്നാല്‍ അതിന്‍റെ പേരിലുള്ള പരസ്പരം വിഴുപ്പലക്കലാണ് നടക്കുന്നത്

Eng­lish Summary:
Satis­han, Sud­hakaran will go to Con­gress for the cred­it of Puthu­pal­li Vijaya, praise

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.