19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

സൗദി ആക്രമണം: മരണം 80; ഐക്യരാഷ്ട്ര സഭ ആക്രമണത്തെ അപലപിച്ചു

Janayugom Webdesk
സനാ
January 22, 2022 10:19 pm

യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യത്തിന്റെ ആക്രമണത്തില്‍ മരണം 80 കടന്നു. കഴിഞ്ഞ ദിവസം യെമനിലെ രണ്ടിടത്താണ് ശക്തമായ മിസൈല്‍ ആക്രമണവും ബോംബ് വര്‍ഷവുമുണ്ടായത്. ഹുതി വിമതരുടെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ ഭരണകേന്ദ്രമായ സഅദ ഗവര്‍ണറേറ്റിലെ ജയിലിലും ഹുദൈദ തുറമുഖത്തോട് ചേര്‍ന്ന പ്രദേശത്തുമായിരുന്നു ആക്രമണം. ജയിലിന് മുകളില്‍ നിരവധി ബോംബുകളാണ് പതിച്ചത്. 70 ലധികം പേര്‍ ഇവിടെ മാത്രം കൊല്ലപ്പെട്ടു. 

ഹുദൈദയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണം കാരണം ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായിട്ടുണ്ട്. ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. കുടിയേറ്റക്കാരും കുട്ടികളുമെല്ലാം കൊല്ലപ്പെട്ടെന്നും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആക്രമണം നടന്നതെന്നും യുഎന്‍ ഏജന്‍സിയായ സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു. യുഎഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നായിരുന്നു സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തിരിച്ചടിച്ചത്. 

അബുദാബിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജയിലിലെ ആക്രമണത്തില്‍ 138 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജയിലിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ ഉയരുകയാണെന്നും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് അറിയിച്ചു. 

ENGLISH SUMMARY:Saudi attack: 80 dead; The Unit­ed Nations has con­demned the attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.