ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഗുജറാത്ത്, അസം സർക്കാരുകൾക്ക് ദേശീയ പട്ടികജാതി കമ്മിഷൻ നോട്ടീസ് നൽകി. ജിഗ്നേഷ് മേവാനി മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച് രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് നൽകിയ ഹർജിയെ തുടർന്നാണ് നോട്ടീസ്.
പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള ട്വീറ്റ് ചൂണ്ടികാട്ടി ബിജെപി നേതാവ് നൽകിയ പരാതിയിലാണ് ജിഗ്നേഷ് മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ തിങ്കളാഴ്ച കൊക്രജാറിലെ കോടതി എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
English summary; Scheduled Castes panel issues notice to Assam, Gujarat on plea against Jignesh Mevani’s arrest
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.