10 January 2025, Friday
KSFE Galaxy Chits Banner 2

സ്കൂൾ വാർഷിക സമ്മേളനവും യാത്രയയപ്പും

Janayugom Webdesk
ആലപ്പുഴ
April 1, 2022 4:23 pm

തഴക്കര എസ് വി എൽ പി സ്കൂൾ വാർഷിക സമ്മേളനവും യാത്രയയപ്പും അവാർഡ് വിതരണവും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ രാജേഷ് തഴക്കര അധ്യക്ഷത വഹിച്ചു. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ വി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ കമ്മറ്റി സെക്രട്ടറി പി എം സുഭാഷ്, തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, സീനിയർ അസിസ്റ്റന്റ് പി ജയലക്ഷ്മി പി ടി എ പ്രസിഡന്റ് ശ്രീജ എസ്, മാതൃസംഗമം പ്രസിഡന്റ് ആര്യ, സ്കൂൾ കമ്മറ്റി ട്രഷറാർ ഡി ചന്ദ്രശേഖരൻനായർ, കെ ജി സുകുമാരൻകുട്ടി, ബി ജയശ്രീ എന്നിവർ സംസാരിച്ചു. മുൻ ഹെഡ്മിസ്ട്രസുമാരായ ബി ലീലാകുമാരിക്കും കെ ആർ സുജാതകുമാരിക്കും ചടങ്ങിൽ യാത്രയയപ്പ് നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും ക്യാഷവാർഡും നൽകി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.