ലിംഗതുല്യത ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണം സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്ന് മുസ്‌ലിം ലീഗ്. നിയമസഭയില്‍ ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സബ്മിഷനിലൂടെയാണ് വിഷയത്തിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ലിംഗ സമത്വ ആശയങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന സർക്കാർ നിലപാട് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയും വ്യക്തമാക്കി. എന്നാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിന്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെം. മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലത്. ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ. ഖാദർ കമ്മിഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസപ്പെടുത്തില്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
English Sammury: School curriculum reform discussion in kerala niyamasaba
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.