28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 13, 2025
December 27, 2024
December 6, 2024
November 24, 2024
November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024

സ്‌കൂള്‍ തുറക്കുന്നു; ഭക്ഷണത്തില്‍ ശ്രദ്ധിക്കാം: ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

Janayugom Webdesk
June 1, 2022 9:55 pm

കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തോളമായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറക്കുന്നു. ഇത്രയും കാലം ഓണ്‍ലൈന്‍ വഴിയാണ് പഠനം നടത്തിയിരുന്നത്. മാതാപിതാക്കള്‍ ഇപ്പോള്‍ വലിയ ഉത്കണ്ഠയിലാണ്. കുട്ടികളുടെ ആഹാരകാര്യത്തിലും ജീവിതശൈലിയിലും നല്ല ശ്രദ്ധ വേണ്ടകാലം. കോവിഡ് 19 പോലുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെടാതിരിക്കാന്‍ സമീകൃതമായ ഭക്ഷണം അത്യാവശ്യമാണ്. വ്യക്തിശുചിത്വവും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കലുമാണ് പകര്‍ച്ച വ്യാധികള്‍ തടയാനുള്ള മാര്‍ഗ്ഗം.

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാല്‍, മുട്ട, ഇറച്ചി, നട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാതഭക്ഷണത്തിന്റെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്.

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കൊടുക്കാം. പാലുല്‍പ്പന്നങ്ങള്‍ (തൈര്, മോര്, പനീര്‍) എന്നിവ നല്‍കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്‌സ് വിഭവങ്ങള്‍ (അണ്ടിപ്പരിപ്പുകള്‍), ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തില്‍ വൈവിദ്ധ്യത്തിനായി ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്‌റൈസ്, ക്യാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം. നാലുമണി ആഹാരമായി ആവിയില്‍ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവല്‍, റാഗിയുടെ ആഹാരങ്ങള്‍ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങള്‍ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകള്‍) എന്നിവ ഒഴിവാക്കാം. പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്. ആഹാരം നന്നായാല്‍ ആരോഗ്യം നന്നായി. കുട്ടികള്‍ക്ക് പോഷകസമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

Eng­lish Sum­ma­ry: School opens; Foods to include and foods to avoid …

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.