23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

മെട്രോകളിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി ശാസ്ത്രജ്ഞർ

Janayugom Webdesk
ന്യൂഡൽഹി
February 16, 2022 6:52 pm

രാജ്യത്തെ മെട്രോകളിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി ശാസ്ത്രജ്ഞർ. വരും മാസങ്ങളില്‍ രോഗവ്യാപനം കുറവായിരിക്കുമെന്നും സ്ഥിതിഗതികൾ ഏറെക്കുറെ സമാധാനപരമായിരിക്കുമെന്നും സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറുമായ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു. വൈറസ് എന്തെങ്കിലും വലിയ മാറ്റം കാണിക്കുന്നതുവരെ കേസുകളുടെ എണ്ണത്തിൽ കൂടുതൽ കുതിച്ചുചാട്ടം പ്രതീക്ഷികണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 10 ന്, ഇന്ത്യയിലെ ഒമിക്രോണിന്റെ കവറേജ് 90 ശതമാനം കവിഞ്ഞു, ഫെബ്രുവരി ആയപ്പോഴേക്കും ഡെൽറ്റ ഇന്ത്യയിലെ നഗരങ്ങളിലുടനീളം ഗണ്യമായ തോതിൽ കുറഞ്ഞിരിക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ വളരെ കുറച്ച് ഡെൽറ്റ വേരിയന്റാണ് ഇന്ത്യയിൽ പ്രചാരത്തിലുള്ളതെന്ന് അദ്ദേഹം വിലയിരുത്തുന്നു. അണുബാധയ്ക്കുള്ള സാധ്യത കുറയുന്നതിനാൽ, നിലവിലെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകളുടെ ആവശ്യകത സാധാരണക്കാർക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മറ്റ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഒമിക്രോണിന്റെ സാധ്യത ഗുണം ചെയ്യുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. ഒമിക്രോൺ അണുബാധ മെമ്മറി സെല്ലുകൾ സജീവമാക്കുന്നതിന് കാരണമാകുന്നു. അതേസമയം ഡെൽറ്റയെ പ്രതിരോധിക്കാൻ ഒമിക്രോൺ ഫലപ്രദമാണെന്ന കണ്ടെത്തല്‍ വേണ്ടത്ര പഠനങ്ങളെ ഉള്‍ക്കൊള്ളുന്നതല്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

eng­lish sum­ma­ry; Sci­en­tists say the third wave of covid has end­ed in the metros

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.