ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ജെഡി(എസ്) ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലോകമെമ്പാടുമുള്ള എല്ലാ ഇമിഗ്രേഷൻ പോയിന്റുകളിലും നോട്ടീസ് നൽകിയിട്ടുണ്ട്. ഏപ്രിൽ 26 ന് രേവണ്ണ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പലായനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വീഡിയോകളുടെയും ഫോട്ടോകളുടെയും ഒരു വലിയ ശേഖരം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഇയാള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനും പിതാവ് ഡിഡി രേവണ്ണയ്ക്കും ചോദ്യം ചെയ്യലിനായി എസ്ഐടി മുമ്പാകെ ഹാജരാകാൻ നോട്ടീസ് അയച്ചു. ബെംഗളുരുവിന് പുറത്താണ് ഇയാൾ ഉള്ളതെന്ന് ഹസൻ എംപി അന്വേഷണ സംഘത്തെ അറിയിച്ചു. എല്ലാ ഇമിഗ്രേഷൻ പോയിൻ്റുകളിലും അന്വേഷിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രോഷപ്രകടനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കൊപ്പം ബിജെപിക്ക് തുടരാനാവില്ലെന്ന് പ്രജ്വല് കേസ് പരാമർശിച്ച് അമിത് ഷാ ബുധനാഴ്ച ഹുബ്ബള്ളിയിൽ പറഞ്ഞു. അതേസമയം, രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ ഹൊലേനരസിപുരയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അവരുടെ മുൻ പാചകക്കാരനും ബന്ധുവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.
മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മന്ത്രി എച്ച്‌ഡി രേവണ്ണയുടെ മകനുമായ പ്രജ്വൽ ജെഡി (എസ്) ടിക്കറ്റിൽ ഹാസനിൽ നിന്ന് വീണ്ടും ജനവിധി തേടുകയാണ്.
English Summary: Se xual harassment case: Luke Ott issued notice against Prajwal Revanna
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.