
ഇന്ത്യൻ ക്രിക്കറ്റ് താരം ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ട് കടലിൽ മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിലെ പുരിയിലായിരുന്നു സംഭവം. സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപ്പിതയുമാണ് അപകടത്തിൽപ്പെട്ടത്.
അവധിക്കാലം ആഘോഷിക്കാനായി പുരിയിലെത്തിയതായിരുന്നു ഇവര്‍. ഇവർ സഞ്ചരിച്ച ബോട്ട് കടൽക്ഷോഭത്തെ തുടർന്ന് മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തെത്തി. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ‘സുരക്ഷാ ഉദ്യോഗസ്ഥർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ രക്ഷപെടില്ലായിരുന്നു. ഞാൻ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണ്. ഇങ്ങനെയൊന്ന് ജീവിതത്തിൽ ഇതുവരെ നേരിട്ടിട്ടില്ല.’’ സംഭവത്തിനു ശേഷം അർപ്പിത പ്രതികരിച്ചു.
ബോട്ടിന്റെ അവസാന സർവീസായിരുന്നു നടന്നതെന്നും. ബോട്ടിൽ ആവശ്യത്തിന് ആളുകളുണ്ടായിരുന്നില്ലെന്നും. സുരക്ഷയില്ലാത്ത ഇത്തരത്തിലുള്ള സർവീസുകൾ റദ്ദാക്കണമെന്നും അപകടത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ അർപ്പിത പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഒഡിഷയുടെ തീരപ്രദേശത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.