ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരാണ് രാജ്യത്തേക്ക് സുരക്ഷിതരായി മടങ്ങിയെത്തിയത്.
“ഞാൻ താമസിച്ചിരുന്ന സ്ഥലം അതിർത്തിയിൽ നിന്നും വളരെ അകലെയാണ്. എന്നാൽ എംബസി നാട്ടിലേക്ക് മടങ്ങാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനാലാണ് തിരികെ വന്നതെന്ന് ഒരു എംബിബിഎസ് വിദ്യാർത്ഥിനി പറഞ്ഞു’.
അതേസമയം, ഉക്രെയ്നിലുള്ള മറ്റ് ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. മലയാളി വിദ്യാർത്ഥികളെ രാജ്യത്തേക്ക് സുരക്ഷിതരായി എത്തിക്കാൻ ശ്രമം നടത്തുകയാണെന്ന് നോർക്ക ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.
english summary; Second flight arrives in Delhi with more students from Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.