ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് രഹസ്യസന്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ച സംവിധാനമായിരുന്നു കോൺഗ്രസ് റേഡിയോ. പക്ഷെ അന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇങ്ങനെയൊന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയിരുന്നില്ല. വിപ്ലവകാരികൾ സ്വയം ഇങ്ങനെയൊന്ന് രഹസ്യമായി പ്രവർത്തിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ നേതാക്കൾക്ക് ജനങ്ങളുമായി ബന്ധപ്പെടാൻ റേഡിയോ അവസരമൊരുക്കി. ഇത് നടത്താൻ ധീരമായ ശ്രമം നടത്തിയ ഉഷ മെഹ്ത്ത എന്ന വനിതയുടെ ശബ്ദ മാണ് ആദ്യം റേഡിയോയിലൂടെ പുറത്ത് വന്നത്.
ഗാന്ധിജിയുടെയും മറ്റ് നേതാക്കളുടെയും റെ ക്കോഡ് ചെയ്ത പ്രസംഗം ജനങ്ങളിൽ എത്തിക്കാൻ ഈ റേഡിയോ സംവിധാനം സഹായകരമായി. ഇത് ബ്രിട്ടീഷുകാർക്ക് വലിയ തലവേദന സൃഷ്ടിച്ചു. അവരുടെ കണ്ണ് വെട്ടിക്കാൻ പ്രക്ഷേപണ സ്ഥലം ഇടയ്ക്കിടക്ക് മാറ്റിക്കൊണ്ടിരിക്കും. ഏതായാലും മൂന്ന് മാസം മാത്രമെ പ്രവൃത്തിക്കാൻ സാധിച്ചുള്ളു. അപ്പോഴേക്കും ബ്രിട്ടീഷുകാരുടെ വലയിലായി. കൂടെയുണ്ടായിരുന്ന ഒരു ടെക്നിഷൻ ഒറ്റുകൊടുത്തതിനാലാണ് പിടിയിലായത്. റേഡിയോ സ്റ്റേഷന് നേതൃത്വം കൊടുത്ത ഉഷയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. 1942 ഓഗസ്റ്റ് 14ന് ആരംഭിച്ച റേഡിയോ നവംബർ 12ന് അവസാനിപ്പിക്കേണ്ടിവന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന് വലിയ ആവേശം പകർന്നതായിരുന്നു ഒളിത്താവളങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന ഈ റേഡിയോ സ്റ്റേഷൻ. 1946ൽ ജയിൽ മോചിതയായ ഉഷ മെഹ് ത്ത പിന്നീട് പഠനം പൂർത്തിയാക്കി ബോംബെ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി. 2000 ഓഗസ്റ്റ് 11ന് അന്തരിച്ചു. അവിവാഹിതയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.