18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം

Janayugom Webdesk
കോട്ടയം
February 23, 2022 9:27 pm

കോൺഗ്രസ് പുനസംഘടനാ പട്ടിക വരാനിരിക്കെ കോട്ടയത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മൻ ചാണ്ടിയുടെ വീട്ടിലാണ് പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തി യോഗം ചേർന്നത്.

പാർട്ടി സംഘടനാ തെരഞ്ഞെടുപ്പും ഡിസിസി പുനസംഘടനയും ലക്ഷ്യംവെച്ചാണ് രഹസ്യ യോഗം ചേർന്നത് എന്നാണ് സൂചന. മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും, ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ ചേർന്നു തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനിടെ മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കോൺഗ്രസിന്റെ പുനസംഘടന അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായിട്ടുണ്ട്. ജില്ലയിലടക്കം എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് ഗ്രൂപ്പിലെ ഒരു വിഭാഗം ഭയക്കുന്നു. ഇതിന്റെ ഭാഗമായി തുടർനടപടികൾ ആലോചിക്കുന്നതിനായാണ് യോഗം ചേർന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനസംഘടനാ പട്ടികയിൽ പോലും എഗ്രൂപ്പുകാരെയും, പുതുപ്പള്ളിയിൽ നിന്നുള്ളവരെയും പരിഗണിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Secret meet­ing of Group A at Oom­men Chandy’s house

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.