28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024

കഞ്ചാവ് വില്പന: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
September 14, 2022 8:43 pm

കഞ്ചാവിന്റെ മൊത്തവ്യാപാരം നടത്തി വന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ നെടുങ്കണ്ടം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. 2.650 കിലോ ഗ്രാം കഞ്ചാവാണ് നെടുങ്കണ്ടം കൈലാസപ്പാറ എന്‍എസ്‍ജെ എസ്‌റ്റേറ്റില്‍ ജോലി ചെയ്ത് വരുന്ന രാജ (32) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യയുമൊത്ത് എസ്‌റ്റേറ്റില്‍ ജോലി ചെയ്ത് വന്നിരുന്ന രാജ ചെറിയ പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. വിദ്യാര്‍ത്ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം നിരവധി ആളുകള്‍ക്കാണ് തമിഴ്‌നാട്ടില്‍ നിന്നും വലിയ അളവില്‍ കൊണ്ടുവരുന്ന ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്.

നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാര്‍, എസ്‌ഐ പി ജെ ചാക്കോ, എസ് സിപിഒ ജയന്‍, അജോ ജോസ്, സഞ്ചു, ബി.എസ് ബിന്ദു, ഡ്രൈവര്‍ രഞ്ജിത്, ഡാന്‍സാഫ് അംഗങ്ങളായ മഹേഷ് അനൂപ്, ടോം, സൂധീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം സിഐ ബി എസ് ബിനു തുടര്‍ അന്വേഷണം നടത്തും.

Eng­lish Sum­ma­ry: Sell­ing gan­ja: Tamil Nadu native arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.