19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024
November 24, 2024

എഐടിയുസി ദേശീയ സമ്മേളനത്തിന് വിപുലമായ സെമിനാറുകൾ

സ്വന്തം ലേഖകൻ
ആലപ്പുഴ
December 13, 2022 10:27 pm

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത് വിപുലമായ സെമിനാറുകൾ. ടി വി തോമസ് നഗറിൽ (ആലപ്പുഴ ടൗൺ ഹാൾ) വൈകിട്ട് അഞ്ചിനാണ് സെമിനാറുകൾ. 17ന് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. വി മോഹൻദാസ് അധ്യക്ഷനാകും. കൃഷി മന്ത്രി പി പ്രസാദ്, സത്യൻ മൊകേരി, വാഴൂർ സോമൻ എംഎൽഎ, പ്ലാനിങ് ബോർഡ് അംഗം കെ രവിരാമൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, ബി രാംപ്രകാശ്, ഡോ. കെ എസ് സജികുമാർ, കെ പി ജയചന്ദ്രൻ, എന്നിവർ സംസാരിക്കും. ജി കൃഷ്ണപ്രസാദ് സ്വാഗതവും എ എം ഷിറാസ് നന്ദിയും പറയും. 

18ന് ‘ഭരണ ഘടനയും ജനാധിപത്യ മൂല്യങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. പി വി സത്യനേശൻ അധ്യക്ഷനാകും. റവന്യു മന്ത്രി കെ രാജൻ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ എംഎൽഎ, പി പി സുനീർ, മഹിളാ സംഘം നേതാവ് പി വസന്തം, സി ദിവാകരൻ, ടി ടി ജിസ്‌മോൻ, പി കബീർ തുടങ്ങിയവർ സംസാരിക്കും. ആർ സുരേഷ് സ്വാഗതവും വി സി മധു നന്ദിയും പറയും. 

19ന് ‘വർഗ രാഷ്ട്രീയത്തിന്റെ സമകാലിക കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി രാജീവ്, കോൺഗ്രസ് നേതാവ് എം ലിജു തുടങ്ങിയവർ പങ്കെടുക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ആർ പ്രസാദ് സ്വാഗതവും ദീപ്തി അജയകുമാർ നന്ദിയും പറയും.

Eng­lish Summary:Seminars for AITUC Nation­al Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.