ബിജെപി സ്ഥാനാര്‍ത്ഥിയായ ഭര്‍ത്താവിനുവേണ്ടി വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ച് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ. യുപിയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ലഖ്നൗ റേഞ്ച് ഐജി ലക്ഷ്മി സിങ് ആണ് ഭര്‍ത്താവ് രാജേശ്വര്‍ സിങ്ങിനായി വോട്ട് ചെയ്യാന്‍ ആളുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. മുന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസറാണ് രാജേശ്വര്‍ സിങ്.
ലഖ്നൗവിലെ സരോജിനി നഗര്‍ നിയമസഭയിലേക്കാണ് ഇദ്ദേഹം മത്സരിക്കുന്നത്. സംഭവത്തില്‍ ലക്ഷ്മി സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് യുപി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ നരേഷ് ഉത്തം പട്ടേല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്. നേരത്തെ ഫെബ്രുവരി ഏഴിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പട്ടേല്‍ പറഞ്ഞു. ഫെബ്രുവരി 10നാണ് യുപിയില്‍ ഏഴ് ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
English Summary: Senior UP police official forcing BJP candidate’s husband to vote: Authorities not taking action
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.