23 December 2024, Monday
KSFE Galaxy Chits Banner 2

സെറീന വില്യംസ് ടെന്നീസില്‍ നിന്നും വിരമിച്ചു

Janayugom Webdesk
September 3, 2022 12:04 pm

ടെന്നീസില്‍ നിന്ന് സെറീന വില്യംസ് നിന്നും വിരമിച്ചു. 23 ഗ്രാന്‍സ്ലാമുകള്‍ നേടിയ താരം കൂടിയാണ് സെറീന. ഓസ്‌ട്രേലിയയുടെ അജ്ല ടോമില്‍ജനോവിക്കിനോട് പൊരുതിത്തോറ്റാണ് മമ്മ സ്മാഷിന്റെ മടക്കം. ആദ്യ സെറ്റ് അജ്ല നേടിയെങ്കിലും രണ്ടാം സെറ്റില്‍ സെറീനയുടെ തിരിച്ചു വരവ് നടത്തിയത്. മൂന്നാം സെറ്റില്‍ സെറീനയെ നിഷ്പ്രഭമാക്കി അജ്ലയുടെ മാച്ച് വിന്നിങ് പെര്‍ഫോമന്‍സ്. കരിയറിലെ അവസാന മത്സരവും കളിച്ച് പൂര്‍ത്തിയാക്കിയ ടെന്നീസ് റാണിക്ക് സ്റ്റേഡിയത്തിന്റെ സ്‌നേഹാദരം.

ഏഴ് വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും 3 ഫ്രഞ്ച് ഓപ്പണും 6 യു എസ് ഓപ്പണും അടക്കം 23 സിംഗിള്‍സ് കിരീടങ്ങളാണ് സ്വപ്ന തുല്യമായ കരിയറില്‍ സെറീന നേടിയത്. 14 ഡബിള്‍സ്, 2 മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും ഈ അമേരിക്കന്‍ ഇതിഹാസത്തിന്റെ കിരീടക്കണക്കില്‍ ഉള്‍പ്പെടുന്നു.

Eng­lish Summary:Serena Williams has retired from tennis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.