ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളുള്ള പ്രതിയെ കാപ്പ നിയമപ്രകാരം കട്ടപ്പന പൊലീസ് പിടികൂടി. കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കല്‍ വീട്ടില്‍ പോത്തന്‍ അഭിലാഷ് (ആന അഭിലാഷ്-40)നെയാണ് പിടികൂടിയത്. ബലാത്സംഗം,മോഷണം, കൊലപാതകം, കൊലപാതകശ്രമം,തുടങ്ങി അനവധി കേസിലെ പ്രതിയാണ് അഭിലാഷ്. ജയിലില്‍ നിന്നും ഇറങ്ങുന്ന സമയങ്ങളില്‍ സമീപവാസികള്‍ മരണ ഭയത്തോടെ കൂടിയാണ് കഴിയുന്നത്. ഏതുസമയവും മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമത്തെ ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികള്‍ ആരും വീടികളുടെ പുറത്തിറങ്ങാറില്ല. വളരെ ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂരമായി പരിക്കേല്‍പ്പിക്കുന്ന സ്വഭാവമുള്ളയാണ് പ്രതി. ഇയാള്‍ക്കെതിരെ സാക്ഷി പറയുന്നവരെ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം ആക്രമിക്കുകയാണ് പതിവ്. ഇയാളെ ഭയന്ന് ഇയാളുടെ സമീപവാസികള്‍ വാസസ്ഥലം ഉപേക്ഷിച്ചു പോവുകവരെ ചെയ്തിട്ടുണ്ട്.
2009ല്‍ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീകളെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിക്കുകയും യാതൊരു പ്രകോപനവും കൂടാതെ അയല്‍വാസികളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 2013 ല്‍ സ്വന്തം ഭാര്യയുടെ പിതാവിനെ യാതൊരു കാരണവും ഇല്ലാതെ വള്ളക്കടവില്‍ ഉള്ള വീട്ടില്‍ എത്തി വെട്ടി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 2018ല്‍ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്ക് ഏല്‍പ്പിക്കുകയും ഇതിനെ തുടര്‍ന്ന് കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. വിഷം കഴിച്ച് അത്യാന്നസന നിലയില്‍ കിടന്ന അഭിലാഷിനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ ഷാജിയെ 2019 ഡിസംബര്‍ 25ന് മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ഇതിനെ തുടര്‍ന്ന് ഷാജിയുടെ ഒരു വശം തളര്‍ന്നു പോകുകയും ചെയ്തു.
ഈ കേസില്‍ ഒളിവില്‍ ആയിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ പളനിയില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടില്‍ കയറി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും പകതീരാത്ത പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലുന്നതിനായി വീട്ടില്‍ അതിക്രമിച്ചു കയറി പരിക്കേല്‍പ്പിക്കുകയും സ്ഥലത്ത് നിന്ന് കടന്ന് കളയുകയുമായിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ഇടുക്കി ശാന്തന്‍പാറ കെ ആര്‍ വിജയ എസ്റ്റേറ്റില്‍ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായി ഏലക്കാടുകള്‍ക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്. നിലവില്‍ കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അയച്ചു. കൊലപാതകശ്രമം, കൊലപാതകം ഉള്‍പ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡിവൈഎസ്പി അറിയിച്ചു.
English Summary:Several cases including rape; Last accused arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.