23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 3, 2024
May 19, 2024
April 16, 2024
April 16, 2024
April 2, 2024
March 19, 2024
November 21, 2023
September 14, 2023
February 3, 2023
November 28, 2022

സ്ത്രീ വിരുദ്ധ പരാമർശം: രാംദേവ് മാപ്പ് പറയണം

Janayugom Webdesk
ന്യൂഡൽഹി
November 26, 2022 10:34 pm

പാെതുവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യോഗ ഗുരു രാംദേവ് മാപ്പ് പറയണമെന്ന് ഡൽഹി വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് രാംദേവ് പ്രസ്താവന നടത്തിയത്. 

‘നിങ്ങൾ സാരിയിൽ നന്നായി കാണപ്പെടുന്നു, അമൃതജിയെപ്പോലെയുള്ള സൽവാർ സ്യൂട്ടുകളിൽ സുന്ദരിയായിരിക്കുന്നു. എന്നെപ്പോലെ ഒന്നും ധരിക്കാത്തപ്പോഴും സ്ത്രീകൾ സുന്ദരിമാരായികാണപ്പെടുന്നു’ എന്നായിരുന്നു രാംദേവ് പറഞ്ഞത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽ സ്ത്രീകളെ കുറിച്ച് രാംദേവ് നടത്തിയ പരാമർശം അപലപനീയവുമാണെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. 

രാംദേവിന്റെ അഭിപ്രായങ്ങൾ എല്ലാ സ്ത്രീകളെയും വേദനിപ്പിക്കുന്നതാണ്. പ്രസ്താവനയ്ക്ക് ബാബാ രാംദേവ് രാജ്യത്തോട് മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: sex­ist remark; Ramdev should apology

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.