27 December 2024, Friday
KSFE Galaxy Chits Banner 2

ലൈംഗിക പീഡന കേസ്; പരാതിക്കാരിയുടെ പേര് പറഞ്ഞതിന് നടൻ വിജയ് ബാബുവിനെതിരെ കേസെടുത്തു

Janayugom Webdesk
കൊച്ചി
April 27, 2022 11:36 am

ലൈംഗിക പീഡന പരാതി നല്‍കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതിന് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ കേസ്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്.

ഈ മാസം 22നാണ് പീഡനത്തിനിരയായെന്ന് ആരോപിക്കുന്ന പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി. ​ഗുരുതര വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ഇന്നലെ രാത്രി ഫെയ്സ്ബുക്ക് ലൈവിലൂടെ പരാതി നിഷേധിച്ച് താരം രംഗതെത്തിയിരുന്നു. താനാണ് ഇരയെന്ന് പറഞ്ഞ വിജയ് ബാബു പരാതിക്കാരിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടുകയായിരുന്നു.

Eng­lish summary;Sexual harass­ment case; A case has been reg­is­tered against actor Vijay Babu for men­tion­ing the name of the complainant

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.